പൊലീസും കോടതിയും എല്ലാ പാര്‍ട്ടിക്കാര്‍ക്കും ബാധകം; എംസി ജോഫൈന്റെ പ്രസ്താവന തള്ളി കോടിയേരി ബാലകൃഷ്ണന്‍

kodiyeri balakrishnan

പാര്‍ട്ടി പൊലീസും കോടതിയുമാണെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ പ്രസ്താവന തള്ളി കോടിയേരി ബാലകൃഷ്ണന്‍. പൊലീസും കോടതിയും എല്ലാ പാര്‍ട്ടിക്കാര്‍ക്കും ബാധകമാണെന്ന് കോടിയേരി പറഞ്ഞു. എംസി ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷപദം ഒഴിയണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തി.

അംഗങ്ങളെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ സിപിഐമ്മിനു സംവിധാനമുണ്ടെന്നായിരിക്കും എംസി ജോസഫൈന്‍ ഉദ്ദേശിച്ചതെന്ന് കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അത് പൊലീസിനോ കോടതിക്കോ സമാന്തരമല്ല. പാര്‍ട്ടി തന്നെ അന്വേഷിക്കണം എന്നു പറയുന്ന പരാതികളില്‍ മാത്രമാണ് സിപിഐഎം ഇടപെടുന്നത്. തറരാഷ്ട്രീയമാണ് ജോസഫൈന്‍ കളിക്കുന്നതെന്ന് കെ സുധാകരന്‍ എംപി ആരോപിച്ചു.

Read Also:മുന്നണി വിപുലീകരണ സാധ്യത ശൈശവ ദിശയിൽ: കോടിയേരി

പാര്‍ട്ടി കോടതിയുണ്ടെങ്കില്‍ പിന്നെന്തിനാണ് വനിതാ കമ്മിഷനെന്ന് കെ മുരളീധരന്‍ എംപി ചോദിച്ചു. ഇന്നലെ പികെ ശശി എംഎല്‍എ ഉള്‍പ്പെട്ട പരാതിയില്‍ വനിതാ കമ്മിഷന്‍ ഇടപെടാതിരുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു എംസി ജോസഫൈന്റെ വിവാദപ്രസ്താവന.

Story highlights-Police and Court apply to all party members; Kodiyeri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top