തൃശൂരിൽ ഒരു കുടുംബത്തിലെ എട്ട് പേർക്ക് കൊവിഡ്

തൃശൂർ ജില്ലയിൽ 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങൾക്ക് ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. 14 പേർ ജില്ലയിൽ രോഗമുക്തി നേടി.
വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 12 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 11 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. നേരത്തെ മുംബൈയിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ച പെരിങ്ങോട്ടുകര സ്വദേശിയുടെ ഭാര്യ, മകൾ, ഡൽഹിയിൽ നിന്നുമെത്തിയ തൃക്കൂർ സ്വദേശിയുടെ പിതാവ് എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കപ്പെട്ടത്. മെയ് 27 ന് മുംബൈയിൽ നിന്നുമെത്തിയ ഇരിഞ്ഞാലക്കുടയിലുള്ള ഒരു കുടുംബത്തിലെ 8 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ആറ് വയസുള്ള പെൺകുട്ടിയും, 2വയസുള്ള രണ്ട് ആൺകുട്ടികളും ഉൾപ്പെടും.
read also: കണ്ണൂർ ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു
അബുദാബിയിൽ നിന്ന് വന്ന ഏഴ് പേർക്കും, ദുബായിൽ നിന്നെത്തിയ മൂന്ന് പേർക്കും, കുവൈത്ത് ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും കൊവിഡ് പോസറ്റീവായി. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന തൃശൂർ സ്വദേശികളുടെ എണ്ണം 103 ആയി. ഇതുവരെ ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 137 ആയി. പതിനാല് പേർ രോഗമുക്തരായി. 13277 പേരാണ് വീടുകളിലും ആശുപത്രികളിലുമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 845 സാമ്പിളുകളുടെ പരിശോധനാഫലം ഇനിയും ലഭ്യമാകാനുണ്ട്.
Story highlights- coronavirus, thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here