കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. കുറ്റ്യേരി സ്വദേശി നിധിലേഷിനാണ് വെട്ടേറ്റത്. ഇയാളെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെയിന്റിംഗ് ജോലിക്കിടെയാണ് നിഖിലേഷിന് വെട്ടേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരുക്ക് ഗുരുതരമല്ല. ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.

story highlights- bjp, kannur, attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top