കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് മഹാരാഷ്ട്ര

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് മഹാരാഷ്ട്ര. സംസ്ഥാനത്ത് 85,975 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ ഇത് 84,186 ആണ്. മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,007 പുതിയ കേസുകൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. 91 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 3,060 ആയി ഉയർന്നു. നിലവിൽ 43,591 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

read also: കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവർ ജീവനൊടുക്കി

മുംബൈയിൽ മാത്രം 1421 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ 48,549 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1636 പേർ മുംബൈയിൽ മരിച്ചു. ധാരാവിയിൽ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത് 1912 പേർക്കാണ്. 71 പേർ മരിക്കുകയും ചെയ്തു.

Story highlights- coronavirus, china, maharashtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top