മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; ജില്ല അതീവ ജാഗ്രതയിൽ

മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ല അതീവ ജാഗ്രതയിൽ. ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. അതേ സമയം. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പടർന്നതിനാൽ രോഗ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി മഞ്ചേരിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
Read Also: പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്
എടപ്പാളില്‍ ഭിക്ഷാടനം നടത്തുന്ന സേലം സ്വദേശിയായ 80 കാരന്‍, കുറ്റിപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജൂണ്‍ ഒന്നിന് അറസ്റ്റിലായ കുറ്റിപ്പുറം പുഴമ്പുറം സ്വദേശിയായ 43 കാരന്‍ എന്നിവർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതാണ് ജില്ലയിൽ ആശങ്ക വർദ്ധിപ്പിക്കുന്നത്.
ഭിക്ഷാടനം നടത്തുന്ന ആളെ എടപ്പാൾ ആശുപത്രിക്ക് മുമ്പിൽ പരിക്കുകളോട് ആരോഗ്യ പ്രവർത്തകർ കാണുകയായിരുന്നു. ചികിത്സയുടെ ഭാഗമായി ഇയാളുടെ സ്രവം പരിശോധനക്ക് അയച്ചതിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ മൂന്ന് മാസം മുമ്പാണ് മലപ്പുറത്ത് എത്തിയത് എന്നാണ് വിവരം. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ ഏറെ ശ്രമകരമായിരിക്കും എന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം.
Read Also: പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്
അതേ സമയം പ്രതിയുമായി ഇടപഴകിയ ഒരു സി.ഐ ഉൾപ്പടെ 9 പൊലീസുകാർ നിരീക്ഷണത്തിൽ പ്രവേശിച്ചു. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് നിരീക്ഷണത്തിൽ പ്രവേശിച്ചത്. ജില്ലയിൽ അഞ്ച് പേർക്ക് കഴിഞ്ഞ ദിവസം സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതിനാൽ രോഗ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി മഞ്ചേരിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. മഞ്ചേരി, തിരൂരങ്ങാടി, ആനക്കയം തുടങ്ങി പഞ്ചായത്തുകളിലെ വാർഡുകൾ അതിതീവ്ര മേഖല പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
Story Highlights: malappuram covid cases increase
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here