മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ രണ്ടാം പ്രതിയും അറസ്റ്റില്‍

minnal murali film set demolition second accused was arrested

മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ രണ്ടാം പ്രതിയും അറസ്റ്റില്‍. എഎച്ച്പി പ്രവര്‍ത്തകനായ കാലടി മാണിക്കമംഗലം സ്വദേശി കൃഷ്ണദാസാണ് പിടിയിലായത്. ഇതോടെ കേസില്‍ ആറ് പ്രതികള്‍ അറസ്റ്റിലായി. പ്രേത്യേക അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ മാസമാണ് ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മിന്നല്‍ മുരളിയുടെ കാലടി മണപ്പുറത്തെ സിനിമാ സെറ്റ് എഎച്ച്പി സംഘം തകര്‍ത്തത്.

സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തു. തുടര്‍ന്ന് പ്രധാന പ്രതിയായ കാരി രതീഷിനെ അടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടാം പ്രതിയെ പൊലീസ് ഇന്ന് പിടികൂടി. കാലടി മാണിക്കമംഗലം സ്വദേശി കൃഷ്ണദാസാണ് അറസ്റ്റിലായത്. നിരവധി മോഷണക്കേസുകളിലും, എടിഎം ബോംബ് വച്ച കേസുകളിലടക്കം 10 കേസുകളില്‍ ഇയാള്‍ പ്രതിയാണ്. പെരുമ്പാവൂര്‍ പൊലിസ് പ്രതിയെ മണപ്പുറത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. എഎച്ച്പിയുടെ സൈബര്‍ വിഭാഗം കൈകാര്യം ചെയ്യുന്ന പ്രവര്‍ത്തകനാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. കാലടി മണപ്പുറത്ത് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റിട്ടു എന്ന പേരിലാണ് എഎച്ച്പി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സിനിമ സെറ്റ് പൊളിച്ചത്. കഴിഞ്ഞ ദിവസം സിനിമ സംഘം കാലടിയിലെത്തി സെറ്റ് പൂര്‍ണമായി പൊളിച്ചു മാറ്റിയിരുന്നു.

 

Story Highlights: minnal murali film set demolition second accused was arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top