ബില്ല് അടയ്ക്കാന്‍ പണമില്ല; മധ്യപ്രദേശില്‍ വയോധികനെ ആശുപത്രി കിടക്കയില്‍ കെട്ടിയിട്ട് ആശുപത്രി അധികൃതരുടെ ക്രൂരത

No money to pay bill; elderly man tied up in hospital bed

ബില്ല് അടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ വയോധികനെ ആശുപത്രി കിടക്കയില്‍ കെട്ടിയിട്ട് ആശുപത്രി അധികൃതരുടെ ക്രൂരത. മധ്യപ്രദേശിലെ ഷാജാപൂരിലെ ആശുപത്രിയിലാണ് സംഭവം. റിപ്പോര്‍ട്ട് പുറത്തു വന്നതോടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വിഷയത്തില്‍ ഇടപെടുകയും ആശുപത്രിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ ആശുപത്രിയും ഷാജാപൂര്‍ ജില്ലാ ഭരണകൂടവും ഉത്തരവിട്ടു.

വൃദ്ധന് അപസ്മാര ലക്ഷണമുള്ളതിനാല്‍ സ്വയം പരുക്കേല്‍പിക്കാന്‍ സാധ്യയുണ്ടെന്ന് കണ്ടാണ് കൈകാലുകള്‍ ബന്ധിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ ബില്‍ തുകയായ 11,000 രൂപ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ കട്ടിലില്‍ കെട്ടിയിട്ടതെന്ന് ഇയാളുടെ കുടുംബം ആരോപിക്കുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഞങ്ങള്‍ 5,000 രൂപ അടച്ചിരുന്നു, എന്നാല്‍ ചികിത്സ കുറച്ച് ദിവസങ്ങള്‍ കൂടി നീണ്ടപ്പോള്‍ ബില്‍ തുക കൂടി. അടക്കാന്‍ ഞങ്ങളുടെ പക്കല്‍ പണമില്ലായിരുന്നു,’ മകള്‍ പറഞ്ഞു. അദ്ദേഹത്തിന് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയെ തുടര്‍ന്നുണ്ടാകുന്ന അപസ്മാരത്തിന് സാധ്യതയുണ്ടായിരുന്നു. അതിനാല്‍ സ്വയം പരുക്കേല്‍പ്പിക്കാതിരിക്കാനാണ് ഇയാളെ കെട്ടിയിട്ടത്’ ആശുപത്രിയിലെ ഒരു ഡോക്ടര്‍ പറഞ്ഞു. മാനുഷിക പരിഗണന നല്‍കി ആശുപത്രി അവരുടെ ബില്‍ എഴുതിത്തള്ളിയതായും ഡോക്ടര്‍ അറിയിച്ചു.

Story Highlights: No money to pay bill; elderly man tied up in hospital bed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top