പുത്തൂർ സുവോളജിക്കൽ പാർക്ക് ഡിസംബറോടെ തുറക്കും

തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്ക് ഡിസംബറോടെ പ്രവർത്തനം ആരംഭിക്കും. നിലവിൽ നഗരത്തിൽ സ്ഥിതിചെയ്യുന്ന തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റും. മൃഗങ്ങൾക്ക് അവയുടെ ആവാസവ്യവസ്ഥയിൽ തന്നെ ജീവിക്കാൻ കഴിയുന്ന രീതിയിൽ 360 കോടി രൂപ ചെലവഴിച്ചാണ് സുവോളജിക്കൽ പാർക്ക് യാഥാർത്ഥ്യമാക്കുന്നത്.
338 ഏക്കർ സ്ഥലത്ത് 23 കൂടുകളോടെയാണ് വിശാലമായ സുവോളജിക്കൽ പാർക്ക് ഒരുങ്ങുന്നത്. വിവിധയിനം പക്ഷികൾ, കുരങ്ങുകൾ, കാട്ടുപോത്ത് തുടങ്ങിയവയുടെ കൂടുകളാണ് ആദ്യ ഘട്ടത്തിൽ നിർമാണം പൂർത്തീകരിച്ചത്. രണ്ടാംഘട്ട പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. ഡിസംബറോടെ മൃഗങ്ങളെ നഗരത്തിൽ നിന്ന് പുതിയ മൃഗശാലയിലേക്ക് മാറ്റും. സുവോളജിക്കൽ പാർക്കിനെ പത്ത് മേഖലകളായി തിരിച്ച് വിവിധ ഇനം മുളകളും, പനകളുമടക്കം മുപ്പതിനായിരം ചെടികളും പാർക്കിൽ വച്ചുപിടിപ്പിക്കും. ഇതുവഴി മൃഗങ്ങൾക്ക് അവയുടെ ആവാസ വ്യവസ്ഥ തന്നെ ഒരുക്കിനൽകുകയാണ് ലക്ഷ്യം.
puthur zoological park opening december, thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here