കൊല്ലത്ത് ആംബുലൻസ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

കർണാടകയിൽ നിന്നെത്തിയവരെ ഗൃഹനിരീക്ഷണത്തിലാക്കാൻ കൊണ്ടുവന്ന ആംബുലൻസ് നാട്ടുകാർ തടഞ്ഞുവച്ചു. കൊല്ലം ആയൂരിന് സമീപം അമ്പലംകുന്നിലാണ് സംഭവം.

കൊല്ലം റെയിൽവേ സ്‌റ്റേഷനിലെത്തിയ അഞ്ചു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരുടെ വീടുകളിൽ ആവശ്യമായ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൃഹനിരീക്ഷണം തടഞ്ഞത്. അഞ്ചു പേരെയും പിന്നീട് സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

story highlights- coronavirus, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top