Advertisement

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ്

June 7, 2020
Google News 1 minute Read
covid19 kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണ്. അതേസമയം, ജില്ലയിലെ എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:

1 ) ഉണ്ണികുളം സ്വദേശി (26 വയസ്). ജൂണ്‍ രണ്ടിന് സൗദിയില്‍ നിന്നെത്തി ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ പോസിറ്റീവായി

2) അഴിയൂര്‍ സ്വദേശി (24). ജൂണ്‍ രണ്ടിന് കുവൈത്തില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.

3) ഓമശേരി സ്വദേശി (55). മെയ് 31 ന് റിയാദില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായിരുന്നു. സ്രവപരിശേധനയില്‍ പോസിറ്റീവായി.

4 ) പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി (22). മെയ് 28 ന് ദുബായില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.

5 ) വേളം സ്വദേശി (28). മെയ് 28 ന് ദുബായില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.

6 ) ചങ്ങരോത്ത് സ്വദേശി (43). മെയ് 29 ന് കുവൈത്തില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.

ഉണ്ണികുളം സ്വദേശിയും അഴിയൂര്‍ സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും
മറ്റുള്ളവര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ടീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ചികിത്സയിലാണ്.
ഇതോടെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 102 ആയി. 44 പേര്‍ രോഗമുക്തി നേടി. ഇതുവരെ ഒരാളാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇപ്പോള്‍ 57 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 21 പേര്‍ മെഡിക്കല്‍ കോളജിലും 32 പേര്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും രണ്ട് പേര്‍ കണ്ണൂരിലും ഒരു എയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശിയും രണ്ട് വീതം കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍ സ്വദേശികളും മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്.

 

 

Story Highlights:  covid19, coronavirus, kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here