ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിക്ക് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിച്ചു

calicut student drowned river

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ ഉറുമി വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ടു കാണാതായ വിദ്യാർത്ഥിക്കായുള്ള തെരച്ചിൽ പുനരാരംഭിച്ചു. 8 മണിയോടെയാണ് തെരച്ചിൽ പുനരാരംഭിച്ചത്. ഇന്നലെ മൂന്ന് പേർ അടങ്ങുന്ന സംഘമാണ് കുളിക്കാൻ പോയത്. ഇതിൽ ഒരാളെ കാണാതായി. മുക്കം പൂളപ്പൊയിൽ സ്വദേശി ആനിസ് റഹ്മാന് വേണ്ടിയാണ് തെരച്ചിൽ.

മുക്കം ഫയർഫോഴ്‌സിന്റെയും തിരുവമ്പാടി പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. പ്രതികൂല കാലാവസ്ഥയും വനത്തിനുളളിലെ ശക്തമായ കുത്തൊഴുക്കുമാണ് തെരച്ചിന് തടസം നിൽക്കുന്നത്.

Read Also: അറിഞ്ഞോ?; ഇന്നലെ ഭൂമിയെ കടന്ന് പോയത് 6 ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള ഛിന്നഗ്രഹം

അതേസമയം മലപ്പുറം നിലമ്പൂരിൽ കനത്ത മഴയിൽ പലയിടത്തും വെള്ളം കയറി. നിലമ്പൂർ മതിൽ മൂല മേഖലയിൽ പുഴയോട് ചേർന്ന് നിൽക്കുന്ന ഒൻപത് വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. ഇന്നലെ രാവിലെ മുതൽ നിർത്താതെ പെയ്ത മഴയിൽ നിലമ്പൂർ വെളിയന്തോട്, എടക്കര ഭാഗത്തെ റോഡിൽ വെള്ളം കയറി. മതിൽമൂല, നമ്പൂരിപ്പൊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ പുഴകളിൽ ജലനിരപ്പ് ഉയർന്നു. നമ്പൂരിപ്പൊട്ടി ഭാഗത്തെ പുഴയോട് ചേർന്ന് നിൽക്കുന്ന ഒൻപത് വീടുകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു. വനത്തിനകത്ത് പെയ്ത മഴയാണ് പുഴകളിൽ നീരൊഴുക്ക് ശക്തമാകാൻ കാരണമെന്നാണ് നിഗമനം.

 

student missing in river, kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top