Advertisement

അറിഞ്ഞോ?; ഇന്നലെ ഭൂമിയെ കടന്ന് പോയത് 6 ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള ഛിന്നഗ്രഹം

June 7, 2020
Google News 1 minute Read
asteroid flew past earth

എന്തൊരു വർഷമാണ് 2020! ദുരിതങ്ങൾക്കു മേൽ ദുരിതം തന്നെയാണ് ഇക്കൊല്ലം ജനം (ജന്തുക്കളും) അനുഭവിക്കുന്നത്. അതിനിടയിൽ സംഭവിക്കുന്ന ചില നല്ല കാര്യങ്ങൾ കൂടി പങ്കുവച്ചില്ലെങ്കിൽ ആകെ ഡിപ്രഷനടിച്ച് പോകും. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പങ്കുവെക്കാനുള്ളത്.

Read Also: അന്യഗ്രഹ ജീവികൾ യാഥാർത്ഥ്യമാകുന്നു?; ‘സമാന്തര ലോക’ത്തിന്റെ സാധ്യതകൾ കണ്ടെത്തി നാസ

ഇന്നലെ ഒരു ഛിന്നഗ്രഹം ഭൂമിയെ കടന്ന് പോയിരുന്നു. ചെറുതല്ല, 6 ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള ഭീമൻ ഛിന്നഗ്രഹമായിരുന്നു അത്. ഇന്നലെ രാത്രി 11.20ഓടെയാണ് ആസ്റ്റെറോയ്ഡ് 2002 എൻഎൻ4 എന്ന ഛിന്നഗ്രഹം ഭൂമിയെ തൊട്ടുരുമ്മി കടന്നുപോയത്. തൊട്ടുരുമ്മി എന്നാൽ ഭൂമിയിൽ നിന്ന് 5.1 മില്ല്യൺ കിലോമീറ്റർ അകലെ. 1870 അടിക്ക് മുകളിലായിരുന്നു ഈ ഛിന്നഗ്രഹത്തിൻ്റെ വ്യാസം എന്ന് ശാസ്ത്രകാരന്മാർ പറയുന്നു. 2029 ജൂണിൽ വീണ്ടും ആസ്റ്റെറോയ്ഡ് 2002 എൻഎൻ4 ഭൂമിയെ തൊട്ടുരുമ്മി കടന്നു പോകുമെന്ന് നാസ പറയുന്നു.

Read Also: ചൂടേറ്റു വാടുന്ന ഇന്ത്യ; ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് നാസ

ഛിന്നഗ്രഹങ്ങളുടെ സഞ്ചാരം ഭൂമിക്ക് അരികിലൂടെയാവുന്നത് ഇടക്കിടെ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. അവ ഭൂമിയിലേക്ക് പതിക്കുന്നത് വളരെ വിരളമായാണ്. രണ്ടോ മൂനോ നൂറ്റാണ്ടുകൾക്കിടയിൽ ഒരെണ്ണം ഭൂമിയിലേക്ക് പതിച്ചാലായി എന്ന് ശാസ്ത്രജ്ഞർ പറയുന്നു. 2013ൽ 55 അടി വ്യാസമുള്ള ഒരു ഛിന്നഗ്രഹം റഷ്യയിൽ പതിച്ചിരുന്നു. 1000ഓളം ആളുകൾക്ക് അന്ന് പരുക്ക് പറ്റിയിരുന്നു.

Story Highlights: asteroid flew past earth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here