Advertisement

ചൂടേറ്റു വാടുന്ന ഇന്ത്യ; ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് നാസ

May 29, 2020
Google News 1 minute Read
heat wave

ഇന്ത്യയിലെ ഉഷ്ണതരംഗത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് നാസ. ജനുവരി 21 മുതൽ മെയ് 26 വരെയുള്ള കാലയളവിലെ 4 ചിത്രങ്ങളാണ് നാസ പുറത്തുവിട്ടത്. ജനുവരി 21ൽ കുറവായിരുന്ന ഉഷ്ണതരംഗം വർധിച്ചു വരുന്നത് ചിത്രങ്ങളിൽ വ്യക്തമാണ്.

മെയ് 26ന് രാജസ്ഥാനിലെ ചുരുവിൽ റിപ്പോർട്ട് ചെയ്ത അന്തരീക്ഷ താപനില‌ 50 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കായിരുന്നു ഇത്. ഒരു പതിറ്റാണ്ടിലെ തന്നെ ഏറ്റവും ചൂട് കൂടിയ ദിവസം മെയിൽ ഡൽഹിയിലും റിപ്പോർട്ട് ചെയ്തിരുന്നു.

jan 21

april 10

may23

may26

Read Also:ഡൽഹി അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം; 48 ഡിഗ്രി വരെ ചൂട്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഉഷ്ണ തരംഗം തുടരുന്നത്. പകൽ സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് ഇവിടങ്ങളിലുള്ള നിർദ്ദേശം. പകൽ സമയങ്ങളിൽ പരമാവധി പുറം ജോലികൾ, ഇരു ചക്ര വാഹനങ്ങളിലെ യാത്ര എന്നിവ ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

തുടർച്ചയായ അഞ്ചു ദിവസങ്ങളിൽ ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്,ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. 50 ഡിഗ്രി വരെയായിരുന്നു താപനില. ഡൽഹിയിലെ പാലം, മഹാരാഷ്ട്രയിലെ വിദർഭ, രാജസ്ഥാനിലെ ചുരു, ഉത്തർപ്രദേശിലെ അലഹബാദ് എന്നിവിടങ്ങളിലായിരുന്നു കനത്ത ചൂട് അനുഭവപ്പെട്ടത്.

Story highlights-India heat map satellite images NASA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here