അന്യഗ്രഹ ജീവികൾ യാഥാർത്ഥ്യമാകുന്നു?; ‘സമാന്തര ലോക’ത്തിന്റെ സാധ്യതകൾ കണ്ടെത്തി നാസ

nasa find parallel world

വർഷങ്ങളായി തുടരുന്ന പരീക്ഷണങ്ങൾക്കൊടുവിൽ പാരലൽ ലോകത്തിൻ്റെ സാധ്യതകൾ കണ്ടെത്തി നാസ. നമ്മുടെ ലോകത്തിനു ‘തൊട്ടരികിലാണ്’ ഈ ലോമെന്ന് നാസ പറയുന്നു. ഇവിടെ സമയവും ഭൗതികശാസ്ത്ര നിയമങ്ങളും പിന്നിലേക്കാണെന്നാണ് കണ്ടെത്തൽ. കോസ്മിക് കിരണവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് ഈ സമാന്തര ലോകം കണ്ടെത്തിയത്.

Read Also: പരാജയപ്പെട്ട ആ യാത്രയിൽ പതിഞ്ഞ അപൂർവ ചിത്രം; ചന്ദ്രന്റെ 4 കെ ഫോട്ടോയുമായി നാസ

1952 മുതൽ നടത്തുന്ന പരീക്ഷണങ്ങളാണ് ഇപ്പോൾ ലക്ഷ്യത്തിലെത്തിയിരിക്കുന്നത്. നാസയുടെ അൻ്റർട്ടിക് ഇംപൾസിവ് ട്രാൻസിയൻ്റ് ആൻ്റിന എന്ന പരീക്ഷണമാണ് സമാന്തര ലോകത്തിൻ്റെ സാധ്യതകൾ കണ്ടെത്തിയിരിക്കുന്നത്. അൻ്റാർട്ടിക്കയ്ക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഭീമൻ ബലൂൺ ആണ് ഇത്. ബഹിരാകാശത്തു നിന്ന് ഉയർന്ന ഊർജം വഹിച്ചു കൊണ്ട് ഭൂമിയിലേക്ക് കാറ്റ് വീശാറുണ്ട്. നമുക്ക് നിർമിക്കാവുനതിൽ നിന്ന് പതിനായിരക്കണക്കിന് ഇരട്ടി ശക്തിയുള്ളതാണ് ഇത്തരത്തിലുള്ള ചില കാറ്റുകൾ. ഇവ അപഗ്രഥിച്ച് സമാന്തര ലോകത്തിൻ്റെ സാധ്യതകൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

ലോ എനർജി പാർട്ടിക്കിളുകളായ ന്യൂട്രിനോകൾക്ക് ഭൂമിയിലൂടെ കടന്നു പോകാനാവും. എന്നാൽ ഉയർന്ന ഊർജം വഹിക്കുന്ന വസ്തുക്കളെ ഭൂമി തടയും. അതുകൊണ്ട് തന്നെ ഉയർന്ന എനർജി വഹിക്കുന്ന വസ്തുക്കൾ ബഹിരാകാശത്തിനു പുറത്ത്, താഴ്ഭാഗത്തു നിന്ന് എത്തുന്നതാണെന്നാണ് നാസയുടെ നിഗമനം. എന്നാൽ, അടുത്തിടെ കണ്ടെത്തിയ ഒരു ന്യൂട്രിനോ മുകൾ ഭാഗത്തു നിന്ന് എത്തിയതാണെന്ന് നാസ പരീക്ഷണം കണ്ടെത്തി. അതുകൊണ്ട് തന്നെ ഇവിടെ സമയം പിന്നിലേക്ക് സഞ്ചരിക്കുന്നതാണെന്ന് ശാസ്ത്രകാരന്മാർ പറയുന്നു.

Read Also: ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനായി ടോം ക്രൂസും നാസയും; ചരിത്രത്തിൽ ആദ്യം

ഈ പ്രതിഭാസത്തിനുള്ള ഏറ്റവും ലളിതമായ വിശദീകരണമായി ശാസ്ത്രജ്ഞന്മാർ പറയുന്നത് മഹാവിസ്ഫോടന സിദ്ധാന്ത (ബിഗ് ബാംഗ് തിയറി) വുമായി ബന്ധപ്പെട്ട ചിലതാണ്. സ്ഫോടനം നടന്നപ്പോൾ രണ്ട് ലോകങ്ങൾ രൂപപ്പെട്ടിട്ടുണ്ടാവാമെന്നും അതിലൊന്നിനെ ഇപ്പോൾ കണ്ടെത്തിയതാവാമെന്നുമാണ് ഈ വിശദീകരണം.

Story Highlights: nasa find evidence of parallel world

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top