പരാജയപ്പെട്ട ആ യാത്രയിൽ പതിഞ്ഞ അപൂർവ ചിത്രം; ചന്ദ്രന്റെ 4 കെ ഫോട്ടോയുമായി നാസ

പരാജയപ്പെട്ട ചന്ദ്ര യാത്രയെ പുനരാവിഷ്‌കരിച്ച് നാസ. പൂർത്തിയാക്കാൻ കഴിയാതെ പോയ അപ്പോളോ 13 ന്റെ പുനരാവിഷ്‌കരണമാണ് ഇപ്പോൾ നടത്തുന്നത്. ചന്ദ്രന്റെ ഫോർ കെ(4 കെ) റസലൂഷനിലുള്ള ചിത്രം സഹിതമുള്ള വീഡിയോയിലൂടെയാണ് നാസയുടെ ഈ ഉദ്യമം. രണ്ട് മിനിട്ടും 24 സെക്കൻന്റും ദൈർഘ്യമുണ്ട് ഈ വീഡിയോയ്ക്ക്.

1970 ഏപ്രിലിൽ ആയിരുന്നു മനുഷ്യനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള നാസയുടെ അപ്പോളോ സ്പേസ് പ്രോഗ്രാമിലെ ഏഴാമത്തെ ഉദ്യമം നടക്കുന്നത്. എന്നാൽ, ഇത് വിജയിത്തിലെത്തിക്കാൻ സാധിച്ചില്ല. കെന്നഡി സ്പേസ് സെന്ററിൽ നിന്നും പുറപ്പെട്ട പേടകത്തിന്റെ ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതോടയാണ് ചന്ദ്രനിൽ വീണ്ടും മനുഷ്യനെ ഇറക്കാനുള്ള ലക്ഷ്യം തകരുന്നത്.

എന്നാൽ, മറ്റൊരു ദുരന്തത്തിൽ നിന്നും നാസ രക്ഷപ്പെട്ടു. പേടകത്തിൽ ഉണ്ടായിരുന്ന മൂന്നു ഗവേഷകരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചു. മൂന്നുപേരുടെയും ജീവൻ തിരിച്ചു കിട്ടാൻ നേരിയ സാധ്യതകൾ മാത്രമേ ഉണ്ടായിരുന്നുവുള്ളുവെങ്കിലും നാസയുടെ ഇടപെടൽ വിജയം കാണുകയായിരുന്നു. ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം ഉപയോഗിച്ച് പേടകത്തെ സുരക്ഷിതമായി തിരിച്ച് ഭൂമിയിലിറക്കാൻ നാസയ്ക്ക് സാധിച്ചു.

അപ്പോളോ 13 ന് തന്റെ ലക്ഷ്യം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലും അന്ന് മറ്റൊരു നേട്ടത്തിന് പേടകത്തിലുണ്ടായിരുന്ന ഗവേഷകർക്ക് കഴിഞ്ഞിരുന്നു. ചന്ദ്രന്റെ വ്യക്തമായ ആകാശദൃശ്യം അവർക്ക് കാണാൻ സാധിച്ചു. അന്ന് ആ ഗവേഷകർ കണ്ട കാഴ്ച്ചയാണ് നാസ ഇപ്പോൾ ലൂണാർ റിക്കനൈസൻസ് ഓർബിറ്ററിലെ ക്യാമറയിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. അപ്പോളോ 13 സഞ്ചരിച്ച അതേ പാതയിലൂടെ തന്നെയാണ് ഈ വീഡിയോയും.

Story highlight: NASA with a 4K photo of the moon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top