കണ്ണൂരിൽ തമിഴ്‌നാട് സ്വദേശി പനി ബാധിച്ച് മരിച്ചു

കണ്ണൂരിൽ തമിഴ്‌നാട് സ്വദേശി പനി ബാധിച്ച് മരിച്ചു. താഴെ തെരുവിലെ തങ്ക മുരുകപ്പൻ (65) എന്നയാളാണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം സംസ്‌കാരം സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
read also: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
അതേസമയം, സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ കുമാരനാണ് മരിച്ചത്. 87 വയസായിരുന്നു. നേരത്തേ ന്യുമോണിയ ബാധയെ തുടർന്ന് കുമാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കടത്ത ശ്വാസ തടസം അനുഭവപ്പെട്ട കുമാരന്റെ ആരോഗ്യനില പിന്നീട് വഷളായി. ഞായറാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുമാരൻ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ 40 ജീവനക്കാരെ നിരീക്ഷണത്തിലാക്കി.
Story highlights- kannur, fever, death