Advertisement

രാജ്യത്ത് കൊവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 9983 കേസുകൾ

June 8, 2020
Google News 1 minute Read
covid india update

രാജ്യത്ത് കൊവിഡ് ബാധ അതിരൂക്ഷം. 24 മണിക്കൂറിനിടെ 9983 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതു വരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ആകെ 2,56,611 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ അഞ്ചാം ദിനമാണ് രാജ്യത്ത് കൊവിഡ് ബാധ 9000 പിന്നിടുന്നത്. 206 പേർ ഇന്നലെ മരണപ്പെട്ടു. ആകെ മരണം 7135 ആയി. 124094 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്.

അതിവേഗത്തിലാണ് രാജ്യത്ത് കൊവിഡ് ബാധ പടരുന്നത്. മരണം 6000ൽ നിന്ന് 7000ലേക്കെത്താൻ എടുത്തത് വെറും നാല് ദിവസമാണ്. നാലാം തിയതിയാണ് 6000 മരണം പിന്നിട്ടത്. നാല് ദിവസം കൊണ്ട് 1000 മരണങ്ങളാണ് രാജ്യത്ത് ഉണ്ടായത്. കൊവിഡ് കേസുകൾ രണ്ട് ലക്ഷത്തിൽ നിന്ന് രണ്ടര ലക്ഷത്തിലേക്കെത്താൻ അഞ്ച് ദിവസം മാത്രമാണ്. 3ആം തിയതിയാണ് രണ്ട് ലക്ഷം കേസുകൾ പിന്നിട്ടത്.

Read Also: കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് മഹാരാഷ്ട്ര

അതേ സമയം, കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്ര ചൈനയെ മറികടന്നിരുന്നു. സംസ്ഥാനത്ത് 85,975 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ ഇത് 84,186 ആണ്. മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,007 പുതിയ കേസുകൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. 91 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 3,060 ആയി ഉയർന്നു. നിലവിൽ 43,591 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Story Highlights: Covid cases india update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here