ദുബായിൽ കൊവിഡ് ബാധിച്ച് നടനും നിർമാതാവുമായ മലയാളി വ്യവസായി മരിച്ചു

covid deaths

ദുബായിൽ വച്ച് കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലുവയിലെ വസ്ത്ര വ്യാപാരിയായിരുന്ന ശങ്കരൻകുഴി എസ് എ ഹസൻ ആണ് മരിച്ചത്. 51 വയസായിരുന്നു. ഒരു വർഷമായി ദുബായിൽ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ദുബായിക്കാരൻ എന്ന സിനിമ നിർമിച്ചിട്ടുണ്ട്. അതിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

Read Also:രാജ്യത്ത് കൊവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 9983 കേസുകൾ

കോഴിക്കോട്ടുകാരനായ മൊയ്തു ഹാജി (68) ഖത്തറിൽ ഇന്നലെ മരിച്ചിരുന്നു. അഞ്ച് മലയാളികളാണ് കൊവിഡ് ബാധിച്ച് ഖത്തറിൽ അടുത്തിടെ മരിച്ചത്. പി വർഗീസ് (ഷാജി) (62) ദുബായിൽ വച്ച് ഇന്നലെ മരിച്ചിരുന്നു. തിരുവല്ലയാണ് സ്വദേശിയാണ്. കൂടാതെ തിരുവനനന്തപുരത്തുകാരനായ കെ സുധാകരൻ (60) മസ്‌ക്കറ്റിലും രോഗം ബാധിച്ച് മരിച്ചു.

Story highlights-coronavirus,dubai,gulg,covid death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top