സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും നാളെ മുതല്‍ പൂര്‍ണതോതില്‍ തുറക്കും

ഇളവുകള്‍ ലഭ്യമായതോടെ സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും നാളെ മുതല്‍ പൂര്‍ണതോതില്‍ തുറക്കും. കര്‍ശന ഉപാധികളോടെയാണ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഭക്ഷണശാലകളിൽ ഇനി മുതൽ ഇരുന്ന് ഭക്ഷണം കഴിക്കാം.
Read Also: സർക്കാരുകൾ നൽകിയ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് സംസ്ഥാനത്ത് പള്ളികൾ തുറന്ന് പ്രവർത്തിക്കാമെന്ന് സമസ്‌ത
രണ്ട് മാസത്തിലധികം നീണ്ട നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും നാളെ മുതല്‍ തുറക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവു എന്നാണ് നിര്‍ദേശം. ജീവനക്കക്കാര്‍ക്കും, ഇപഭോക്താക്കള്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസര്‍ ഉപയോഗം, സാമുഹ്യ അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമാണ്. മാളുകളിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. അതേ സമയം, മാളുകള്‍ക്കുള്ളിലെ സിനിമാ ഹാളുകള്‍ തുറക്കാന്‍ അനുമതിയില്ല. കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും തുറക്കില്ല. കൊച്ചിയിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ ലുലുമാള്‍ നാളെ മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. കര്‍ശന സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പെടുത്തിയതായി മാനേജ്‌മെന്റ് അറിയിച്ചു.
ഉപഭോക്താക്കളുടെ പേരുവിവരങ്ങള്‍ ശേഖരിക്കാൻ നിര്‍ദേശമുണ്ട്. എസിയുടെ താപനില പരിമിതപ്പെടുത്തണം. റസ്റ്റോറന്റുകളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കാവു എന്നാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം. നിലവില്‍ പ്രവര്‍ത്തിക്കുന്ന പാഴ്‌സല്‍ കൗണ്ടറുകള്‍ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. കൃത്യമായ ഇടവേളകളില്‍ സ്ഥാപനം അണുമുക്തമാക്കുന്നുവെന്ന് ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.
Story Highlights: hotels and malls will open from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here