കൊച്ചിയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്; 200 പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തു

കൊച്ചിയില്‍ വായ്പ വാഗ്ദാനം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ്. ഇരുന്നൂറോളം പേരില്‍ നിന്നായി ഇന്‍ഷുറന്‍സ് ചാര്‍ജ് അടക്കം കോടികള്‍ തട്ടിയെടുത്തു. മണിമാക്‌സ് ഹോംഫിന്‍ എന്ന സ്ഥാപനമാണ് ഇടപാടുകാരില്‍ നിന്ന് പണം തട്ടിയെടുത്തു മുങ്ങിയത്. കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസ് അന്വേഷണം ആരംഭിച്ചു.
കൊച്ചി എം ജി റോഡില്‍ സ്ഥിതി ചെയ്യുന്ന മണിമാക്‌സ് ഹോംഫിന്‍ എന്ന സ്ഥാപനമാണ് വായ്പ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയത്. ഇടപാടുകാര്‍ക്ക് വായ്പ വാഗ്ദാനം ചെയ്ത ശേഷം ഇന്‍ഷുറന്‍സ് ചാര്‍ജ്, സര്‍വീസ് ചാര്‍ജ് തുടങ്ങിയ ഇനത്തിലൂടെ സ്ഥാപനം വന്‍ തുക തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ വായ്പ നല്‍കേണ്ട ദിവസം സ്ഥാപനം തുറക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.
ഇരുന്നൂറോളം പേരില്‍ നിന്നായാണ് വിവിധ വായ്പകള്‍ വാഗ്ദാനം ചെയ്ത് സ്ഥാപനം പണം തട്ടിയെടുത്തത്. ഇത്തരത്തില്‍ കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പരാതിക്കാര്‍ പറയുന്നു. ഇടപാടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എംജി റോഡിലെയും വാരിയം റോഡിലെയും മണിമാക്‌സിന്റെ സ്ഥാപനങ്ങളില്‍ പൊലീസ് പരിശോധന നടത്തി. അതേസമയം, മാസങ്ങളായി സ്ഥാപന ഉടമകള്‍ ശമ്പളം നല്‍കിയിട്ടില്ലെന്നും ഇതേ സ്ഥാപനത്തിലെ സ്റ്റാഫ് അംഗങ്ങളും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.
Story Highlights: financial fraud in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here