ചരിത്രത്തിൽ ആദ്യമായി അഭിഭാഷകരുടെ വെർച്വൽ എൻറോൾമെന്റ് നടത്താൻ ബാർ കൗൺസിൽ

lawyers

കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അഭിഭാഷകരുടെ വെർച്വൽ എൻറോൾമെന്റ് നടത്താൻ കേരള ബാർ കൗൺസിൽ. നിയമബിരുദധാരിയായ തൃശൂർ സ്വദേശി കെ ഹരികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തീരുമാനം. ചരിത്രത്തിലാദ്യമായാണ് എൻറോൾമെന്റ് വെർച്വലായി നടത്തുന്നത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ നിയമ ബിരുദം പൂർത്തിയാക്കിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് എൻറോൾമെന്റെ് നടത്താൻ സാധിക്കാതെ വന്നത്. പിന്നാലെ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നിയമബിരുദധാരിയായ തൃശൂർ സ്വദേശി കെ ഹരികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ അഭിഭാഷകരുടെ വെർച്വൽ എൻറോൾമെന്റ് നടത്താൻ കേരള ബാർ കൗൺസിൽ തീരുമാനിക്കുകയായിരുന്നു. ജൂൺ 20ന് എൻറോൾമെന്റ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിനുള്ള നടപടികൾ ബാർ കൗൺസിൽ ആരംഭിച്ചിട്ടുണ്ട്.

Read Also:ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്തെ ചൊല്ലി വിവാദം; കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വിശദീകരണ കുറിപ്പിറക്കി

അതേസമയം ചരിത്രത്തിലാദ്യമായാണ് വെർച്വൽ എൻറോൾമെന്റ് നടക്കുന്നത്. നാല് സർക്കാർ ലോ കോളജുകളും 21 പ്രൈവറ്റ് ലോ കോളജുകളുമാണുള്ളത്. ഇവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ നിരവധി പേർ വെർച്വൽ എൻറോൾമെന്റ് ചെയ്യും. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ആദ്യ എൻറോൾമെന്റ് നടത്താൻ തീരുമാനിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മെയ് 19 ലേക്ക് മാറ്റി. പിന്നീട് കൊറോണ വൈറസ് വ്യാപനം വർധിക്കുകയും ലോക്ക് ഡൗൺ ദീർഘിപ്പിക്കുകയും ചെയ്തതോടെ എൻറോൾമെന്റ് നീളുകയായിരുന്നു.

Story highlights-kerala bar council,first time virtual enrollment,lawyers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top