കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പെരുമണ്ണ പാറക്കുളം സ്വദേശി തിരുമംഗലത്ത് ബീരാൻ കുട്ടി (58)യാണ് ഞായറാഴ്ച രാത്രി മരിച്ചത്. ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

പ്രമേഹവും രക്തസമ്മർദ്ദവുമുണ്ടായിരുന്ന ഇദ്ദേഹവും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. രാത്രി എട്ടോടെ ശുചിമുറിയിൽ തളർന്ന് വീഴുകയായിരുന്നു. തുടർന്ന് 108 ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും മൃതദേഹം സംസ്കരിക്കുക.

story highlights- coronavirus, kozhikode native man

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top