വയനാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്ക്

covid19, coronavirus, wayanad

വയനാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്കാണ്. തൃക്കൈപ്പറ്റ സ്വദേശിയായ 37 കാരനും ബത്തേരി ചീരാല്‍ സ്വദേശിയായ 22 കാരനുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തൃക്കൈപ്പറ്റ സ്വദേശി ഡല്‍ഹിയില്‍ നിന്ന് മെയ് 28 ന് ബംഗളൂരു വഴി കോഴിക്കോട് എത്തി മേപ്പാടിയിലെ കൊവിഡ് കെയര്‍ സെന്ററില്‍ കഴിയുകയായിരുന്നു.

Read More: സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 11 പേര്‍ രോഗമുക്തി നേടി

ചീരാല്‍ സ്വദേശി അബുദാബിയില്‍ നിന്നും കൊച്ചി വഴി കോഴിക്കോട് എത്തി 27 ാം തീയതി മുതല്‍ കോഴിക്കോട് കൊവിഡ് കെയര്‍ സെന്ററില്‍ കഴിയുകയായിരുന്നു.

അതേസമയം, ജില്ലയില്‍ രണ്ടുപേര്‍ ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. മുട്ടില്‍ സ്വദേശി 42 കാരനും പുല്‍പ്പള്ളി സ്വദേശി 19 കാരനുമാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

Story Highlights: Two people confirmed Covid in Wayanad district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top