Advertisement

തൃശൂരിൽ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

June 9, 2020
1 minute Read
Kollam covid update

കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് തൃശൂർ ജില്ലയിൽ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പഞ്ചായത്തുകളെ കണ്ടെയ്ൻമെന്റ് സോണുകളായി തിരിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.

തൃശൂർ ജില്ലയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ആറ് പഞ്ചായത്തുകളിൽ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂർ പഞ്ചായത്തുകളെയാണ് കണ്ടെയ്ൻമെന്റ് സോണുകൾ ആക്കിയത്. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും.

Read Also: അടച്ചിടലിനുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി

പൊതുസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളുടെ നിർവചനത്തിൽ വരുന്നയിടങ്ങളിലും അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുത്. അവശ്യ സാധനങ്ങൾക്കായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമാണ് രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ തുറക്കാൻ അനുമതിയുള്ളത്. ജില്ലയിൽ കൊവിഡ് ബാധിച്ചുള്ള മരണങ്ങളിലും രോഗികളുടെ നിരക്കിലും വർധനവ് ഉണ്ടായതും ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ രോഗം സ്ഥിരീകരിച്ച സാഹചര്യവും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

 

thrissur, act 144 announced in 6 panchayaths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top