പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കൊവിഡ്; ആറുപേര്‍ രോഗമുക്തരായി

coronaviorus palakkad

പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഏഴുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്നും മൂന്ന് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അബുദാബിയില്‍ നിന്നും എത്തിയ കൊറ്റനാട്, പെരുമ്പെട്ടി സ്വദേശിയായ 25 വയസുകാരന്‍, കുവൈറ്റില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിയായ 38 വയസുകാരന്‍, ഡല്‍ഹിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 31 വയസുകാരന്‍, നൈജീരിയയില്‍ നിന്നും എത്തിയ റാന്നി-പഴവങ്ങാടി സ്വദേശിയായ 34 വയസുകാരന്‍, മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അങ്ങാടിക്കല്‍ സൗത്ത് സ്വദേശിയായ 28 വയസുകാരന്‍,  അബുദാബിയില്‍ നിന്നും എത്തിയ തിരുവല്ല, കടപ്ര സ്വദേശിയായ 52 വയസുകാരന്‍, മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുമ്പാട് സ്വദേശിനിയായ 43 വയസുകാരി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതുവരെ ആകെ 113 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് 19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് ആറുപേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 31 ആണ്. നിലവില്‍ ജില്ലയില്‍ 81 രോഗികളാണ് ചികിത്സയിലുള്ളത്. ഇതില്‍ 76 പേര്‍ ജില്ലയിലും അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തുമാണ് ചികിത്സയില്‍ കഴിയുന്നത്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 37 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഏട്ടുപേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 40 പേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 28 പേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 114 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇന്ന് പുതിയതായി 16 പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

 

Story Highlights: covid19, coronavirus, pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top