അഞ്ചല്‍ ഉത്രവധക്കേസ് അന്വേഷണത്തില്‍ വീഴ്ച; അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി

Anchal Uthra murder case

അഞ്ചല്‍ ഉത്രവധക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി. സിഐ സുധീറിനെയാണ് സ്ഥലം മാറ്റിയത്. തെളിവ് ശേഖരണത്തില്‍ സിഐ സുധീര്‍ വീഴ്ച വരുത്തിയെന്ന് കൊല്ലം റൂറല്‍ എസ്പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിജിപിയുടെ നടപടിയുണ്ടായിരിക്കുന്നത്.

ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജിനെ വിശദമായി ചോദ്യം ചെയ്യാനോ മൊഴിയെടുത്ത് കാര്യങ്ങള്‍ പഠിക്കാനോ സിഐ തയാറായില്ലെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന ആരോപണം. ഉത്രയുടെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ പരാതി നല്‍കിയപ്പോള്‍ ആ പരാതി വിശദമായി പഠിക്കാന്‍ അടക്കം മടികാണിച്ചുവെന്ന ഗുരുതരമായ വീഴ്ച സിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായതായാണ് റൂറല്‍ എസ്പി അടക്കം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ സിഐയായി അനില്‍ കുമാറിനെ നിയമിക്കുകയും ചെയ്തു.

Story Highlights: Anchal Uthra murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top