Advertisement

കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് വീഴ്ച്ചകൾ സംഭവിച്ചിരിക്കാം, പ്രതിപക്ഷം എന്ത് ചെയ്തു?: അമിത് ഷാ

June 9, 2020
Google News 2 minutes Read

കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിൽ കേന്ദ്ര സർക്കാരിന് വീഴ്ച്ചകൾ സംഭവിച്ചിരിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു വെർച്വൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പ്രതികരണം. കൊവിഡ് വ്യാപനവും തുടർന്നുള്ള കുടിയേറ്റ തൊഴിലാളികളുട പ്രതിസന്ധധിയും കൈകാര്യം ചെയ്യുന്നതിൽ സർക്കാരന് തെറ്റുപറ്റുകയോ ചെയ്ത കാര്യങ്ങൾ കുറഞ്ഞുപോവുകയോ ചെയ്തിരിക്കാമെന്നായിരുന്നു അഭ്യന്തര മന്ത്രി പറഞ്ഞത്. എന്നാൽ സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമായിരിന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1,70,000 കോടിരൂപയുടെ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചുവെന്നും കേന്ദ്രസർക്കാർ പ്രവർത്തനങ്ങളെ ന്യായീകരിച്ചുകൊണ്ട് അമിത ഷാ പറഞ്ഞു. അതേസമയം പ്രതിപക്ഷത്തെ വിമർശിക്കാനും അമിത് ഷാ മറന്നില്ല.

ഞങ്ങളുടെ ഭാഗത്ത് വീഴ്ച്ചകൾ സംഭവിച്ചിരിക്കാം. പക്ഷേ, ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമായിരുന്നു. ചിലപ്പോൾ ചെയ്തത് കുറഞ്ഞുപോയിരിക്കാം. ഞങ്ങൾക്ക് ചിലത് ചെയ്യാൻ കഴിഞ്ഞിട്ടുമുണ്ടാകില്ല. എന്നാൽ, നിങ്ങൾ എന്താണ് ചെയ്തത്? എന്നായിരുന്നു കേന്ദ്രസർക്കാരിനെ പ്രതിരോധിച്ചും പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ടും അമിത് ഷാ പറഞ്ഞ വാക്കുകൾ.

പ്രതിപക്ഷം എന്താണ് ഈ സാഹചര്യത്തിൽ ചെയ്തതെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വെല്ലുവിളി. കേന്ദ്ര സർക്കാർ എന്തു ചെയ്തുവെന്ന് താൻ പറയാമെന്നും കൊവിഡ് പ്രതിസന്ധി നേരിടാൻ 60 കോടി ജനങ്ങൾക്കായി മോദി സർക്കാർ 1,70,000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചുവെന്നും കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നുമായിരുന്നു അമിത് ഷായുടെ വിമർശനം.

കൊവിഡിനെ നേരിടാൻ രാജ്യത്തെ ഓരോ സംസ്ഥനങ്ങളും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചതെന്നാണ് തന്റെ വിശ്വാസമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കേന്ദ്രം സംസ്ഥാനങ്ങളുമായി സഹകരിച്ചാണ് പ്രവർത്തിച്ചതെന്നും അഞ്ചു തവണ വിഡിയോ കോൺഫറൻസുകൾ നടത്തി എല്ലാവരുടെയും മനസിൽ എന്താമെന്ന് മനസിലാക്കാൻ ശ്രമിച്ചുവെന്നും പക്ഷപാതത്തിനു മുകളിലായി ഒരു സംയുക്ത പോരാട്ടം ബിജെപി നടത്തിയെന്നുംഅമിത് ഷാ പറഞ്ഞു.

Story highlight:The central government may have lapsed in Covid’s defense. What did the opposition do ?: Amit Shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here