കൊവിഡിൽ വിറച്ച് രാജ്യം: ഇന്നലെ മാത്രം 331 മരണം; 9987 പുതിയ കേസുകൾ

india covid 19

രാജ്യത്തെ കൊവിഡ് ബാധ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 9987 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 331 പേർ മരണപ്പെട്ടു. തുടർച്ചയായ ആറാം ദിവസമാണ് കൊവിഡ് കേസുകൾ 9000 കടക്കുന്നത്. ജനുവരി 30നാണ് രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. അതിനു ശേഷമുള്ള ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കുകളാണ് ഇത്. 2,66,598 ആണ് രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം. 7466 പേരാണ് ആകെ മരിച്ചത്. ആകെ 1,29,214 പേർ രോഗമുക്തരായി. ഇന്നലെ 9983 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

Read Also: രാജ്യത്ത് കൊവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 9983 കേസുകൾ

6000ൽ നിന്ന് മരണം 7000 ആവാൻ വെറും 4 ദിവസമാണ് എടുത്തത്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. 8944 ഗുരുതര രോഗികളാണ് ഇന്ത്യയിൽ ഉള്ളത്. ഒന്നാം സ്ഥാനത്ത് അമേരിക്കയിലാണ്. 16907 രോഗികളാണ് അമേരിക്കയിൽ ഉള്ളത്. പോസിറ്റീവ് കേസുകളുടെ കാര്യത്തിൽ മറ്റ് രാജ്യങ്ങൾ ഇന്ത്യക്ക് മുകളിൽ ഉണ്ടെങ്കിലും ഗുരുതരാവസ്ഥയിലുള്ള രോഗികൾ അവിടെ കുറവാണ്.

Read Also: കൊവിഡ് വ്യാപനം രൂക്ഷം; സമഗ്ര പദ്ധതി തയാറാക്കാൻ പത്ത് സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം

കൊവിഡ് വ്യാപനവും മരണവും പിടിച്ചുനിർത്താൻ ജില്ലാ അടിസ്ഥാനത്തിൽ സമഗ്ര പദ്ധതി തയാറാക്കാൻ പത്ത് സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. വീടുകൾ തോറുമുള്ള സർവേയും പരിശോധനയും ഊർജിതമാക്കാൻ നിർദേശിച്ചു. ഡൽഹിയിൽ സമൂഹവ്യാപനമുണ്ടോയെന്ന് ചർച്ച ചെയ്യാൻ ദുരന്ത നിവാരണ സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഹരിയാന, ജമ്മുകശ്മീർ, കർണാടക, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 38 ജില്ലകളിലെ ജില്ലാ കലക്ടർമാർ, 45 മുനിസിപ്പൽ കോർപറേഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ആരോഗ്യ മന്ത്രാലയ സെക്രട്ടറി ചർച്ച നടത്തി.

Story Highlights: India covid update june 9

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top