കേരളത്തിലെ ആദ്യ ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

Integrated Command Control and Communication Center

കേരളത്തിലെ ആദ്യ IC4- ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. 64.50 കോടി രൂപയുടെ ചെലവ് വരുന്ന ഐസി -4 ഇത്തരത്തിലുള്ള രാജ്യത്തെ നാല്പത്തഞ്ചാമത്തെ സെന്റര്‍ ആണ്. ജവഹര്‍ലാല്‍ നെഹ്‌റു മെട്രോ സ്റ്റേഷനിലാണ് ഐസി -4 സജ്ജമാക്കിയിരിക്കുന്നത്.

കാര്യക്ഷമമായ നഗര സേവനങ്ങളും സുസ്ഥിര വളര്‍ച്ചയും ജീവിതസൗകര്യവുമുള്ള കൊച്ചിയെ ചടുലവും യാത്രാ സൗകര്യങ്ങളുമുള്ള നഗരമാക്കി മാറ്റാന്‍ ഈ പദ്ധതി സഹായിക്കും. 2019 സെപ്റ്റംബറില്‍ 54 -ാം റാങ്കില്‍ നിന്ന് രാജ്യത്തെ 100 സ്മാര്‍ട്ട് മിഷന്‍ നഗരങ്ങളില്‍ 12ാം റാങ്കിലേക്ക് മാറാന്‍ കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എത്താന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: അധികനിരക്ക് പിൻവലിച്ച സർക്കാർ നടപടി റദ്ദാക്കി; ബസ് സർവീസിന് അധിക ചാർജ് ഈടാക്കമെന്ന് ഹൈക്കോടതി

ഏറ്റവും മികച്ച ടെക്‌നോളജി, ഡിസൈന്‍ എന്നിവയിലൂന്നി നിര്‍മിച്ച ഐസി- 4 സ്മാര്‍ട്ട് വൈദ്യുതി, വാട്ടര്‍ മീറ്റര്‍, അഡാപ്റ്റീവ് ട്രാഫിക് കണ്‍ട്രോളിംഗ്, ഊര്‍ജക്ഷമമായ എല്‍ഇഡി സ്ട്രീറ്റ് ലൈറ്റ് വിതാനം, എന്നിവ നിരീക്ഷിക്കുന്നതിനും സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും സഹായിക്കും.

പൊതു സേവനങ്ങളുടെയും യൂട്ടിലിറ്റികളുടെയും കാര്യക്ഷമതയുമായി സഹകരിക്കുന്നതിനും ദൃശ്യവത്കരിക്കുന്നതിനും നഗര ആസൂത്രകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രാപ്തമാക്കുകയും അടിയന്തിര പ്രതികരണത്തിന് സഹായിക്കുകയും ചെയ്യും, പ്രത്യേകിച്ചും വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങളിലും കൊറോണ പോലുള്ള മഹാമാരികള്‍ നേരിടുന്നതിനും ഈ സംവിധാനം സഹായകരമാകും.

സിറ്റിസണ്‍ വെബ് പോര്‍ട്ടലും ഈ പ്രോജക്ടിന്റെ ഭാഗമായ ഒരു മൊബൈല്‍ ആപ്ലിക്കേഷനും എല്ലാ ജി 2 സി (ഗവണ്‍മെന്റ് ടു സിറ്റിസണ്‍) സേവനങ്ങളും അവരുടെ സൗകര്യത്തിനനുസരിച്ച് ഡിജിറ്റലായി ആക്‌സസ് ചെയ്യാന്‍ പൗരന്മാരെ പ്രാപ്തമാക്കും. വെബ് പോര്‍ട്ടല്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പൗരന്മാര്‍ക്ക് അവരുടെ പരാതികള്‍ ഉന്നയിക്കാന്‍ കഴിയും, അത് നേരിട്ട് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.

തെരുവ് വിളക്കുകള്‍, റോഡിലെ കുഴികള്‍, മാലിന്യങ്ങള്‍ നീക്കംചെയ്യല്‍, ജല ദൗര്‍ലഭ്യം പ്രശ്‌നങ്ങള്‍, നിയമവിരുദ്ധമായ നിര്‍മാണം, ശുചിത്വമില്ലാത്ത തെരുവ് അവസ്ഥ തുടങ്ങിയ പരാതികള്‍ പൗരന്മാര്‍ക്ക് നേരിട്ട് ഉന്നയിക്കാനാകും. സാങ്കേതികവിദ്യ ലഭ്യമല്ലാത്ത ആളുകള്‍ക്ക് കൊച്ചിയിലെ അക്ഷയ സെന്ററുകള്‍ വഴിയും ഈ സൗകര്യം ലഭ്യമാകും.

കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ 5.70 കോടി രൂപയുടെ ഒരു മെഗാ വാട്ട് സോളാര്‍ റൂഫ് ടോപ്പ് സംരംഭവും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു. നഗരത്തില്‍ 28 സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ റൂഫ് ടോപ് സോളാര്‍ പ്ലാന്റുകളും കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സ്ഥാപിച്ചു കഴിഞ്ഞു. ഒരു മെഗാവാട്ടാണ് ഈ ഗ്രിഡിന്റെ മൊത്തം ഉത്പാദനശേഷി. 14.60 ലക്ഷം യൂണിറ്റ് ഹരിതോര്‍ജം ഉല്പാദിപ്പിക്കാന്‍ സാധിക്കും. ഇതു വഴി ഒരു കോടി 20 ലക്ഷം രൂപയാണ് നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലെ വൈദ്യുതി ചിലവില്‍ ലാഭം വരുന്നത്.

സ്മാര്‍ട്ട് സിറ്റീസ് മിഷന്‍ പദ്ധതിയുടെ ഭാഗമായി കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് (CSML) 1000 കോടി രൂപ ചിലവു വരുന്ന പദ്ധതികളാണ് കൊച്ചി നഗരത്തില്‍ നടപ്പിലാക്കുന്നത്. 500 കോടി രൂപ വീതം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പദ്ധതിയ്ക്കായി ചിലവഴിക്കും

Story Highlights: Kerala’s first Integrated Command Control and Communication Center

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top