കേരളത്തിൽ നിന്ന് ഒരു ടീം കൂടി ഐലീഗ് കളിക്കാനൊരുങ്ങുന്നു

Luca SC i legue

കേരളത്തിൽ നിന്ന് ഒരു ടീം കൂടി ഐലീഗ് കളിക്കാനൊരുങ്ങുന്നു. മലപ്പുറത്തെ പ്രെഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബായ ലൂക്കാ സോക്കര്‍ ക്ലബ് ആണ് ഐ ലീഗ് പ്രവേശനത്തിനൊരുങ്ങുന്നത്. ലീഗ് വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി ഐ ലീഗില്‍ കളിക്കാന്‍ പുതിയ ടീമുകള്‍ക്കായി എഐഎഫ്എഫ് അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷ സമർപ്പിച്ചവരിൽ കൊണ്ടോട്ടിയിലെ ലൂക്ക സോക്കർ ക്ലബും ഉൾപ്പെട്ടിട്ടുണ്ട്.

Read Also: കേരള പ്രീമിയര്‍ ലീഗ് ; ഗോകുലം-ബ്ലാസ്റ്റേഴ്സ് ഫൈനല്‍ പോരാട്ടം ഇന്ന്

ലൂക്ക സോക്കറിനൊപ്പം ഡൽഹിയിലെ സുദേവ എഫ്സിയും ബെംഗളൂരുവിലെ എഫ് സി ബെംഗളൂരു യുണൈറ്റഡും ഐ ലീഗ് പ്രവേശനത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഒരു ടീമിനു മാത്രമാണ് അവസരം. അതുകൊണ്ട് തന്നെ ലേലത്തിലൂടെയാവും ടീമിനെ തിരഞ്ഞെടുക്കുക. അതേ സമയം, ഇപ്പോൾ ഐലീഗ് ടീം ഇല്ലാത്ത സ്ഥലങ്ങൾക്ക് മുൻഗണന നൽകാനാണ് ഫെഡറേഷൻ്റെ തീരുമാനം. ഈ അവസരത്തിൽ ഗോകുലം കേരള നിലവിൽ ഐലീഗിൽ കളിക്കുന്നതു കൊണ്ട് തന്നെ ലൂക്ക എഫ്സിക്കുള്ള സാധ്യത വളരെ കുറവാണ്.

Read Also: ഐ ലീഗ്; ഗോകുലത്തിനെ സ്വന്തം തട്ടകത്തിൽ തളച്ച് റിയൽ കശ്മീർ

2017ൽ രൂപീകരിച്ച ക്ലബ് ആദ്യ രണ്ട് വർഷം അക്കാദമിയായിരുന്നു. കഴിഞ്ഞ തവണ കേരളാ പ്രീമിയര്‍ ലീഗില്‍ കളിച്ചു കൊണ്ടാണ് ലൂക്ക സോക്കർ പ്രൊഫഷണൽ ക്ലബായി മാറിയത്. ബ്ലാസ്‌റ്റേഴ്‌സും ഗോകുലവും അടങ്ങുന്ന ഗ്രൂപ്പില്‍ ലൂക്കാ മൂന്നാം സ്ഥാനം നേടിയിരുന്നു. ഒരു പോയിന്റിനാണ് അവര്‍ക്ക് സെമി പ്രവേശനം നിഷേധിക്കപ്പെട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ ഗോകുലം എഫ് സിയെ പരാജയപ്പെടുത്തിയിരുന്നു. മലപ്പുറം കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയമാണ് ലൂക്ക ക്ലബിൻ്റെ ഹോം ഗ്രൗണ്ട്. ഐലീഗിൽ കളിച്ചാൽ മലപ്പുറത്തെ പയ്യനാട് സ്റ്റേഡിയമാവും ക്ലബിൻ്റെ ഹോം ഗ്രൗണ്ട്.

Story Highlights: Luca SC to play i legue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top