കേരള പ്രീമിയര്‍ ലീഗ് ; ഗോകുലം-ബ്ലാസ്റ്റേഴ്സ് ഫൈനല്‍ പോരാട്ടം ഇന്ന്

കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്സും ഇന്ന് ഏറ്റുമുട്ടും.  ഇന്ന് വൈകീട്ട് ആറുമണിക്ക് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ട്വന്റിഫോറില്‍ തത്സമയം സംപ്രേഷണം ചെയ്യും. ആദ്യമായാണ് ഗോകുലവും ബ്ലാസ്റ്റേഴ്സും ഫൈനലില്‍ നേര്‍ക്കുനേരെത്തുന്നത്.
സെമിഫൈനലില്‍ കേരള പൊലീസിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പിച്ചാണ് ഗോകുലം ഫൈനലില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് തലത്തില്‍ എട്ട് മത്സരത്തില്‍ ആറ് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഗോകുലം സെമിഫൈനലില്‍ എത്തിയത്. ഗോകുലം കേരള എഫ്‌സി റിസേര്‍വ് ടീം ഇത് വരെ ഏഴ് ടൂര്‍ണമെന്റുകള്‍ ഈ സീസണില്‍ കളിച്ചിട്ടുണ്ട്. അതില്‍ നാല് ടൂര്‍ണമെന്റുകളില്‍ ഫൈനലില്‍ എത്തുകയും രണ്ടു എണ്ണത്തില്‍ കപ്പ് അടിക്കുകയും ചെയ്തു. സെമിയില്‍ കേരള ബ്ലാസ്റ്റേഴ്സ് സാറ്റ് തിരൂരുമായാണ് മത്സരിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി ആറോളം വിവിധ സ്റ്റേഡിയങ്ങളില്‍ നടന്ന കെപിഎലില്‍ രണ്ട് ഗ്രൂപ്പുകളിലായി 10 ടീമുകളാണ് മാറ്റുരച്ചത്.
Story Highlights- Gokulam Kerala FC vs Kerala Blasters,  Kerala Premier League

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top