മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു. ഈ മാസം 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും. വിവാഹ രജിസ്‌ട്രേഷന്‍ കഴിഞ്ഞു.
തിരുവനന്തപുരത്ത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്, ലളിതമായിട്ടായിരിക്കും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. സ്‌പെഷ്യല്‍ മ്യാര്യേജ് ആക്ട് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇരുവരുടേയും രണ്ടാംവിവാഹമാണ്. ആദ്യബന്ധം ഇരുവരും വേര്‍പെടുത്തിയിരുന്നു.
Read More: ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഉമ്മൻ ചാണ്ടിയെ പിന്തള്ളി പിണറായി വിജയൻ
ബംഗളൂര്‍ ആസ്ഥാനമായ ഐടി കമ്പനിയുടെ ഡയറക്ടറാണ് വീണ. ദീര്‍ഘനാള്‍ ഒറാക്കിളില്‍ പ്രവര്‍ത്തിച്ചിരുന്നു. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ മുഹമ്മദ് റിയാസ്, 2009ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റില്‍ മത്സരിച്ചതോടെയാണ് ശ്രദ്ധേയനാകുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും പിന്നീട് അഖിലേന്ത്യാ പ്രസിഡന്റുമായി.
Story Highlights: mohammed riyas, veena vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here