ഇടുക്കി ജില്ലയിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ആരംഭിച്ചു

covid

കൊവിഡ്- 19 സാമൂഹിക വ്യാപന സാധ്യത മനസിലാക്കുന്നതിനുള്ള റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ജില്ലയിൽ ആരംഭിച്ചു. പീരുമേട്, നെടുങ്കണ്ടം താലൂക്കുകളിലെ കൊവിഡ് ചികിത്സാർത്ഥമുള്ള ആശുപത്രികളിലെ ജീവനക്കാരിലാണ് ഇന്ന് ടെസ്റ്റ് നടത്തിയത്.

റാൻഡമായി തിരഞ്ഞെടുത്ത 20 പേരെയാണ് പരിശോധിച്ചത്.
ജില്ലയിൽ ആദ്യഘട്ടമായി 11 കാറ്റഗറികളിലായി 500 പേർക്കാണ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നത്. ഡോക്ടറും സ്റ്റാഫ് നഴ്സും ലാബ് ടെക്നീഷ്യനു മടങ്ങിയ പ്രത്യേക ടീം സ്ഥലത്തെത്തിയാണ് പരിശോധന നടത്തുന്നത്.

Story highlight: Rapid antibody test launched in Idukki district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top