വയനാട്ടില്‍ ഇന്ന് ആറു പേര്‍ക്ക് കൊവിഡ്

covid

വയനാട്ടില്‍ ഇന്ന് ആറു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എല്ലാവരും ജില്ലയ്ക്ക് പുറത്ത് നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുന്നവരാണ്. 25 പേരാണ് നിലവില്‍ ജില്ലയില്‍ നിന്ന് കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.

മെയ് നാലിന് മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലെത്തിയ നെന്മേനി സ്വദേശിയായ 47കാരി,
ഇവരുടെ 22 വയസുളള മകന്‍, ദുബായില്‍ നിന്ന് 28ന് നാട്ടിലെത്തിയ മേപ്പാടി ആനപ്പാറ സ്വദേശി, കുവൈറ്റില്‍ നിന്ന് 27ന് വയനാട്ടിലെത്തിയ കര്‍ണാടക മടിക്കേരി സ്വദേശിനി, കുവൈറ്റില്‍ നിന്ന് തന്നെ 27ന് നാട്ടിലെത്തിയ വൈത്തിരി സ്വദേശി, 29ന് ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയ കല്‍പ്പറ്റ റാട്ടക്കൊല്ലി സ്വദേശിയായ മുപ്പതുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
എല്ലാവരും നിരീക്ഷണത്തിലുമായിരുന്നു. ആറ് പേരെയും ജില്ലാ കൊവിഡ് കെയര്‍ സെന്ററായ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ജില്ലയില്‍ ഉറവിടം കണ്ടെത്താനാകാത്ത ഏക കൊവിഡ് പോസിറ്റീവ് കേസ് പൂളവയലിലെ ഇതരസംസ്ഥാന തൊഴിലാളികളുടേതാണ്. ഇവര്‍ നാല് പേര്‍ക്കും എവിടെ നിന്നാണ് രോഗം ബാധിച്ചെന്നതില്‍ ഇനിയും അവ്യക്തതയുണ്ട്. ഇന്ന് ആറ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 25 ആയി.

 

Story Highlights: covid19, coronavirus, wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top