പത്തനംതിട്ട മണിയാറില്‍ ടാപ്പിംഗ് തൊഴിലാളിയെ കടിച്ചുകൊന്ന കടുവ ചത്തു

tiger

പത്തനംതിട്ട മണിയാറില്‍ ടാപ്പിംഗ് തൊഴിലാളിയെ കടിച്ചുകൊന്ന കടുവ ചത്തു. ഇന്ന് വൈകിട്ടോടെയാണ് കടുവയെ അവശനിലയില്‍ കണ്ടെത്തിയത്. മണിയാര്‍ പൊലീസ് ബറ്റാലിയന്‍ ക്യാമ്പിനോട് ചേര്‍ന്നുള്ള ഇഞ്ചപൊയ്ക എന്ന സ്ഥലത്താണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

മെയ് ആറാം തിയതിയാണ് മേടപ്പാറയില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിയെ കടുവ കടിച്ചു കൊന്നത്. പല മേഖലകളില്‍ ആളുകള്‍ കടുവയെ കണ്ടുവെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വയനാട്ടില്‍ നിന്നുള്ള റാപ്പിഡ് ഫോഴ്‌സ് അടക്കം കടുവയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

എന്നാല്‍ ഇന്ന് വൈകിട്ടോടെ അവശനിലയില്‍ കടുവയെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നിലവില്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Story Highlights: tiger Pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top