പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് എറണാകുളത്ത് പതിനേഴുകാരനെ ക്രൂരമായി മര്‍ദിച്ചു

ATTACK

എറണാകുളം പുത്തന്‍കുരിശില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. 17 കാരനാണ് മര്‍ദനമേറ്റത്. മൂന്നംഗ സംഘമാണ് മര്‍ദിച്ചത്. വീട്ടിലെത്തിയ സംഘത്തെ പതിനേഴുകാരന്റെ മുത്തശ്ശി തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു.

പട്ടിക കഷ്ണം ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കാമുകനും സംഘവുമാണ് മര്‍ദിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുത്തന്‍കുരിശ് പൊലീസ് കേസെടുത്തത്. ചോറ്റാനിക്കര സ്വദേശികളായ മര്‍ദിച്ചതെന്നും ഇവര്‍ ഒളിവിലാണെന്നും പൊലീസ് പറയുന്നു.

Story Highlights: youth brutally beaten  Ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top