മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 3254 പേര്‍ക്ക് കൊവിഡ്, 149 മരണം

മഹാരാഷ്ട്രയിലെ കൊവിഡ് കേസുകളില്‍ വീണ്ടും ആശങ്ക. ഇരുപത്തിനാല് മണിക്കൂറിനിടെ സംസ്ഥാനത്ത് 3254 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 149 പേര്‍ മരിക്കുകയും ചെയ്തു. മുംബൈയിലും സ്ഥിതി രൂക്ഷമായി തുടരുന്നു. രോഗികളുടെ എണ്ണത്തിലും മരണത്തിലും റെക്കോര്‍ഡ് വര്‍ധനവാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
മൂന്ന് ദിവസത്തിന് ശേഷമാണ് വീണ്ടും മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ 94,041 ആയി. 3438 പേരാണ് ഇതുവരെ മരിച്ചത്. പുതുതായി 1567 പേര്‍ക്ക് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചതോടെ 52,667 പേരാണ് കൊവിഡ് ബാധിതരായി ഉള്ളത്. അതേസമയം, മുംബൈയില്‍ രോഗവ്യാപനം കുറയുന്നുവെന്നാണ് ബിഎംസിയുടെ വിലയിരുത്തല്‍ .സമൂഹ വ്യാപനത്തിന്റെ ആശങ്ക നിലനിന്നിരുന്ന മുംബൈയിലെ ധാരാവി അടക്കമുള്ള ചേരികളില്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞതായിട്ടാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ പൂനെയിലും,താനെയിലും സാഹചര്യം ആശങ്കാജനകമാണ്.
Story Highlights: covid19, coronavirus, maharashtra