ഇതരസംസ്ഥാന തൊഴിലാളികളേയും കൊണ്ടുപോയ ബസിന് നേരെ ആക്രമണം

ഇതരസംസ്ഥാന തൊഴിലാളികളേയും കൊണ്ട് ജാർഖണ്ഡിലേക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ ഒഡീഷയിൽ വച്ച് ആക്രമണം. വടികളുമായെത്തിയ സംഘം ബസിന്റെ ചില്ലുകൾ അടിച്ചുതകർത്തു. പണം നൽകിയ ശേഷം മാത്രമാണ് ബസ് പോകാനനുവദിച്ചത്. ആക്രമണത്തിൽ പത്തനംതിട്ട സ്വദേശിയായ ഡ്രൈവർക്ക് പരുക്കേറ്റു.
Read Also: രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ വർധനവ്
ഇന്ന് രാവിലെയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് പുറപ്പെട്ട ടൂറിസ്റ്റ് ബസ് ജാർഖണ്ഡിൽ ഇതരസംസ്ഥാന തൊഴിലാളികളേയും ഇറക്കി ഒഡീഷയിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. ബസ് ഒരു ടോളിന് സമീപമെത്തിയപ്പോൾ കമ്പും വടികളുമായി ഒരു സംഘം തടയുകയായിരുന്നു. ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത ഇവർ ഡ്രൈവറേയും മർദിച്ചു. ഡൈവർ നെയ്യാറ്റിൻകര സ്വദേശി ജോണിന്റെ കൈക്കും മുതുകിനും പരിക്കുണ്ട്. 5000 രൂപ നൽകിയ ശേഷം മാത്രമാണ് ബസ് പോകാൻ അനുവദിച്ചത്.
migrant workers, bus attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here