രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ വർധനവ്

രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ വർധനവ്. പെട്രോൾ ലീറ്ററിന് 40 പൈസയും ഡീസൽ ലീറ്ററിന് 45 പൈസയും വർധിച്ചു. മെട്രോ നഗരങ്ങളിലെല്ലാം വില വർധനവ് രേഖപ്പെടുത്തി.
83 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഞായറാഴ്ച മുതൽ പെട്രോളിനും ഡീസലിനും വില വർധിച്ചത്. പെട്രോളിന് രണ്ട് രൂപ 16 പൈസ, ഡീസലിന് രണ്ടു രൂപ 23 പൈസയുമാണ് കഴിഞ്ഞ നാലു ദിവസമായി വർധിച്ചത്. ഡൽഹിയിൽ 73 രൂപ 40 പൈസ,കൊൽക്കത്ത 75 രൂപ 36 പൈസ , മുംബൈ 80 രൂപ 40 പൈസ,ചെന്നൈ 77 രൂപ 43 പൈസ എന്നിങ്ങനെയാണ് മെട്രോ നഗരങ്ങളിലെ പെട്രോൾ വില. ഡൽഹിയിലാണ് ഡീസലിന് ഏറ്റവും കൂടുതൽ വില വർധനവ്.71 രൂപ 62 പൈസ.
ഏറ്റവും കുറവ് കൊൽക്കത്തയിലും 67 രൂപ 63 പൈസ. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർധനവാണ് രാജ്യത്ത് ഉണ്ടായ ഇന്ധന വിലയിലെ കുതിപ്പിന് കാരണം.
Story Highlights: Petrol, diesel prices hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here