രാജ്യത്ത് കൊവിഡ് കൂടുതൽ മേഖലകളിലേക്ക്; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനം രൂക്ഷം

covid north east states

രാജ്യത്ത് കൂടുതൽ മേഖലകളിലേക്ക് കൊവിഡ് പടരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനം രൂക്ഷമാകുകയാണ്. മിസോറാമിൽ 46 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ത്രിപുരയിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതുവരെ അഞ്ച് ദശലക്ഷം ദ്രുതപരിശോധന നടത്തിയെന്ന് ഐസിഎംആർ അറിയിച്ചു. ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്‌തമാക്കി. ഡൽഹിയിൽ സ്റ്റേഡിയങ്ങൾ താൽക്കാലിക ആശുപത്രികളാക്കാൻ സർക്കാർ നിയോഗിച്ച സമിതി ശുപാർശ ചെയ്തു.

Read Also: കൊവിഡിൽ വിറച്ച് രാജ്യം: ഇന്നലെ മാത്രം 331 മരണം; 9987 പുതിയ കേസുകൾ

കൊവിഡ് തുടക്കത്തിൽ നിയന്ത്രണവിധേയമായിരുന്ന ഹരിയാന, ജമ്മുകശ്മീർ, അസം, കർണാടക, ഛത്തീസ്ഗഡ്, ത്രിപുര എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. അസമിൽ 24 മണിക്കൂറിനിടെ 215 കേസുകൾ റിപ്പോർട്ട് ചെയ്തു. ആരാധനാലയങ്ങൾ തുറക്കാനുള്ള അനുമതി മേഘാലയ സർക്കാർ പിൻവലിച്ചു. നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയത് കൊവിഡ് വ്യാപനത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.

Read Also: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡില്ല

തമിഴ്നാട്ടിൽ കൊവിഡ് മരണം 300 കടന്നു. ആകെ മരണം 307 ആയി. 24 മണിക്കൂറിനിടെ 1685 കൊവിഡ് കേസുകളും 21 മരണവും റിപ്പോർട്ട് ചെയ്തു. പോസിറ്റീവ് കേസുകൾ 34914 ആയി. ചെന്നൈയിൽ രോഗബാധിതർ 24000 കടന്നു. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 470 പുതിയ കേസുകളും 33 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകൾ 21044ഉം മരണം 1313ഉം ആയി. മധ്യപ്രദേശിൽ കൊവിഡ് കേസുകൾ പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഹൈദരാബാദിലെ പൊലീസ് അക്കാദമിയിലെ രണ്ട് ഐ.പി.എസ് ട്രെയിനികൾക്കും ഒരു ലൈബ്രറി അസ്സിസ്റ്റന്റിനും രോഗം സ്ഥിരീകരിച്ചു.

Story Highlights: Covid update india and north east states

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top