ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡില്ല

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കെജ്‌രിവാളിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. കഴിഞ്ഞ ദിവസം മുതല്‍ അരവിന്ദ് കേജ്‌രിവാളിന് നേരിയ പനിയും, തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കാന്‍ തീരുമാനിച്ചത്. ഇന്നാണ് പരിശോധനാ ഫലം പുറത്തുവന്നത്.
അതേസമയം, ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നിലപാട് അനുസരിച്ച് ഡല്‍ഹിയില്‍ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അവകാശപ്പെട്ടു. എന്നാല്‍, ഡല്‍ഹിയിലെ കൊവിഡ് പോസിറ്റീവ് കേസുകളുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് സമൂഹ വ്യാപന സാധ്യത ഉണ്ടായതായി വിലയിരുത്തുന്നതെന്നും ഡല്‍ഹിയിലെ 50 ശതമാനം കേസുകളുടെയും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മാത്രമല്ല, ഡല്‍ഹിയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നതിന് ഉത്തരം തരാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ പ്രഖ്യാപിക്കാന്‍ സാധിക്കൂവെന്ന് സത്യേന്ദ്ര ജെയിന്‍ അറിയിച്ചു.
Story Highlights: Delhi chief minister Arvind Kejriwal tests negative for Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here