Advertisement

ഡൽഹിയിലെ 50ശതമാനം കൊവിഡ് കേസുകളും ഉറവിടം കണ്ടെത്താൻ കഴിയാത്തതെന്ന് ആരോഗ്യമന്ത്രി, സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി

June 9, 2020
Google News 2 minutes Read

കൊവിഡ് കേസുകൾ കുതിച്ചുയരുന്ന ഡൽഹിയിൽ ഉറവിടം കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യമന്ത്രി. അതേ സമയം, കേന്ദ്ര സർക്കാർ നിലപാട് അനുസരിച്ച് ഡൽഹിയിൽ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അവകാശപ്പെട്ടു.

നിലവിൽ വൈറസ് ബാധ ഇരട്ടിക്കുന്ന അടിസ്ഥാനത്തിൽ ജൂലൈ 31 ആകുമ്പോൾ ഡൽഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 5.5 ലക്ഷമായി ഉയരും. എല്ലാ 12-13 ദിവസത്തിലും ഡൽഹിയിൽ കേസുകൾ ഇരട്ടിക്കുന്നുണ്ട്. അപ്പോഴേക്കും ആശുപത്രികളിൽ 80,000 കിടക്കകൾ ആവശ്യമായി വരും.

എന്നാൽ, ഡൽഹിയിൽ സമൂഹ വ്യാപന സാധ്യത ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ പറയുന്നതെന്നും ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുമായുള്ള യോഗത്തിനു ശേഷം മാധ്യമപ്രവർത്തരെ കണ്ട മനീഷ് സിസോദിയ വ്യക്തമാക്കി.

എന്നാൽ, ഡൽഹിയിലെ കൊവിഡ് പോസിറ്റീവ് കേസുകളുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് സമൂഹ വ്യാപന സാധ്യത ഉണ്ടായതായി വിലയിരുത്തുന്നതെന്നും ഡൽഹിയിലെ 50 ശതമാനം കേസുകളുടെയും ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മാത്രമല്ല, ഡൽഹിയിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നതിന് ഉത്തരം തരാൻ കേന്ദ്ര സർക്കാരിന് മാത്രമേ പ്രഖ്യാപിക്കാൻ സാധിക്കൂവെന്ന് സത്യേന്ദ്ര ജെയിൻ അറിയിച്ചു.

Story highlight: 50 per cent of covid case in Delhi could not be found, said the Deputy Chief Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here