മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള സമയപരിധി നീട്ടണമെന്ന് സുപ്രിംകോടതി

മെഡിക്കല്‍ പിജി പ്രവേശനത്തിനും, മെഡിക്കല്‍ കോളജുകളുടെ അംഗീകാരം പുതുക്കുന്നതിനുള്ള നടപടികള്‍ക്കും സമയപരിധി നീട്ടണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ ആവശ്യം സുപ്രിംകോടതി അനുവദിച്ചു. മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള അവസാനതീയതി മെയ് 31ല്‍ നിന്ന് ജൂലൈ 31 ആക്കാന്‍ അനുമതി നല്‍കി.

പുതിയ മെഡിക്കല്‍ കോളജുകള്‍ക്കുള്ള അനുമതി, നിലവിലെ കോളജുകളുടെ അംഗീകാരം പുതുക്കല്‍ തുടങ്ങിയ നടപടികള്‍ക്ക് മൂന്ന് മാസത്തെ സമയം കൂടി വേണമെന്ന ആവശ്യം ന്യായമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രിംകോടതിയെ സമീപിച്ചത്.

 

Story Highlights: Extension of medical PG admissions; Supreme Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top