നീതി ആയോ​ഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

niti aayog

വ്യവസായ വികസനത്തില്‍ മികച്ച പ്രകടനത്തോടെ നീതി ആയോ​ഗിന്റെ സുസ്ഥിര വികസന സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമതെത്തി. 2018ല്‍ വ്യവസായ വികസനത്തില്‍ 68 പോയിന്റ് നേടിയ കേരളം ഇത്തവണ 88 ആയി ഉയര്‍ത്തി.

നിതി ആയോഗിന്റെ ഇന്ത്യ ഇന്നോവേഷന്‍ സൂചികയില്‍ മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം വിഭാഗങ്ങളില്‍ രണ്ടാമതും നിക്ഷേപ സാഹചര്യം, നൂതനാശായ പ്രോത്സാഹനം വിഭാഗങ്ങളില്‍ നാലാം സ്ഥാനവും ലഭിച്ചു.

വ്യവസായരംഗത്തെ പുരോഗതി സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ ദേശീയ ശരാശരിയേക്കാള്‍ മുകളിലെത്തിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 7.2 ശതമാനമാണ്. ദേശീയ ശരാശരി 6.9 ശതമാനം മാത്രമാണ്. സംസ്ഥാന വരുമാനത്തില്‍ 2018-19 ല്‍ വ്യവസായ മേഖലയുടെ സംഭാവന 13.2 ശതമാനമാണ്. 2014-15 ല്‍ 9.8 ആയിരുന്നു.

2018 ലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ നിക്ഷേപ സാധ്യതാ സൂചികയില്‍ കേരളം നാലാമതാണ്. ഭൂമി, തൊഴില്‍, അടിസ്ഥാന സൗകര്യം, സാമ്പത്തിക പരിസ്ഥിതി, രാഷ്ട്രീയസ്ഥിരത, ഭരണം, ബിസിനസ് അവബോധം അടിസ്ഥാനമാക്കിയാണ് റാങ്കിം​ഗ്.

Story Highlights: Kerala tops sustainable development index

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top