Advertisement

തിരുവനന്തപുരത്ത് രോഗി ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

June 10, 2020
Google News 1 minute Read
kk shailaja directs take case covid ward suicide

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് മുക്തനായി ഇന്നലെ തന്നെ ആശുപത്രി വിടേണ്ടിയിരുന്ന ഉണ്ണി, ഡിസ്ചാർജ് നടപടികൾക്ക് മുമ്പ് ഇന്നലെ അനുവാദമില്ലാതെ പുറത്തു കടന്നു. ആനാട് പരിസരത്ത് നിന്ന്ഇന്നലെ തന്നെ ആശുപത്രിയിൽ തിരികെ എത്തിച്ച ഉണ്ണിക്ക് ഡോക്ടർമാരും, മറ്റ് ആരോഗ്യ പ്രവർത്തകരും ചേർന്ന് കൗൺസിലിംഗും നൽകിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പായി ആഹാരവും നൽകിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

Read Also : കൊവിഡ് ഐസൊലേഷൻ മുറിയിൽ രോഗി തൂങ്ങി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായിപതിനൊന്നര മണിയോടെനഴ്‌സ് മുറിയിലെത്തുമ്പോൾ ഇദ്ദേഹത്തെ തൂങ്ങി നിൽക്കുന്ന നിലയിൽ കാണപ്പെടുകയായിരുന്നു.സുരക്ഷാ ജീവനക്കാർ ഇയാളെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നാണ് ആശുപത്രിയുടെ വിശദീകരണം.
അപസ്മാര ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇദ്ദേഹം ചികിത്സയിലായിരുന്നുവെന്നും അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.

എന്നാൽ ആശുപത്രിക്ക് ഗുരുതരമായ സുരക്ഷാ വീഴ്ച്ചയുണ്ടായതായി ആരോപണമുയർന്നു. കൊവിഡ് ഐസൊലേഷൻ മുറിയിൽ രോഗി തൂങ്ങി മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Story Highlights- kk shailaja, suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here