Advertisement

കൊവിഡ് ഐസൊലേഷൻ മുറിയിൽ രോഗി തൂങ്ങി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

June 10, 2020
Google News 1 minute Read
human rights commission takes case against covid ward suicide

കൊവിഡ് ഐസൊലേഷൻ വാർഡിൽരോഗി തൂങ്ങി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടും മൂന്നാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ആനാട് സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ആശുപത്രി മുറിയിൽ തൂങ്ങി മരിച്ചത്.കൊവിഡ് നെഗറ്റീവായതിനെ തുടർന്ന്ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചിരുന്നു എന്നാണ് അധികൃതർ വിശദീകരിക്കുന്നത്. വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നേഴ്‌സ് മുറിയിലെത്തിയപ്പോൾ ഇയാൾ തൂങ്ങി നിൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നു കളഞ്ഞിരുന്നു. തുടർന്ന്നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇതിന് പിന്നാലെ ആശുപത്രിക്ക് മേൽ ഗുരുതര സുരക്ഷാ വീഴ്ച ആരോപിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.

Story Highlights- human rights commission, covid ward, suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here