കോട്ടക്കുന്നിലെ മണ്ണിടിച്ചിലിൽ വീടും കുടുംബവും നഷ്ടപ്പെട്ട ശരത്തിന് വീട് സമ്മാനിച്ച് പാണക്കാട് കുടുംബം

kottakkunnu sarath home panankkad thangal

മലപ്പുറം പ്രളയസമയത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ വീടും കുടുംബവും നഷ്ടമായ ശരത്തിന് വീട് നിർമിച്ച് നൽകി പാണക്കാട് കുടുംബം. ഏട്ട് മാസം കൊണ്ടാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ശരത്തിന് രേഖകളും താക്കോലും കൈമാറി.

കഴിഞ്ഞ പ്രളയ കാലത്താണ് മലപ്പുറം കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലിൽ ശരത്തിന് എല്ലാം നഷ്ടമായത്. അമ്മയേയും ഭാര്യയേയും കുഞ്ഞിനേയും ശരത്തിന് അപ്രതീക്ഷിത ദുരന്തത്തിൽ നഷ്ടപ്പെട്ടു. എല്ലാം നഷ്ടമായ ശരത്തിന് വീട് നിർമിച്ച് നൽകുമെന്ന് പാണക്കാട് കുടുംബം പ്രഖ്യാപിച്ചിരുന്നു.

Read Also: ജനപ്രതിനിധികളുടെ വാർത്താ റിപ്പോർട്ടിംഗ്; വൈക്കത്തെ വിശേഷങ്ങളുമായി സി കെ ആശ എംഎൽഎ ലെെവില്‍; വിഡിയോ

വാക്ക് പാലിച്ച് മനോഹരമായ വീടൊരുക്കിയ പാണക്കാട് കുടുംബം ഗൃഹപ്രവേശത്തിലൂടെ തീർത്തത് സ്‌നേഹത്തിന്റെ മറ്റൊരു മലപ്പുറം മാതൃകയാണ്. ശരത് കരുതലോടെ ചേർത്ത് പിടിച്ചവർക്ക് ഉള്ള് നിറഞ്ഞ് നന്ദി പറഞ്ഞു. എട്ട് മാസം കൊണ്ടാണ് സ്ഥലം കണ്ടെത്തി വീട് നിർമാണം പൂർത്തിയാക്കിയത്.

panakkdu thangal, kottakkunnu land slide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top