’30 സെക്കൻഡ് മാസ്‌ക് വേണ്ട’; പുതിയ നിയമവുമായി മധ്യ പ്രദേശ് സർക്കാർ

ലോക്ക്ഡൗണിൽ നിന്ന് രാജ്യം അൺലോക്ക് ആദ്യ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പുതിയ നിയമം അവതരിപ്പിച്ച് മധ്യപ്രദേശ്. പൊതുയിടങ്ങളിൽ മാസ്‌ക് നിർബന്ധമാണെങ്കിലും ബാങ്ക്, ജ്വലറി പോലുള്ള സ്ഥലങ്ങളിൽ 30 സെക്കൻഡ് മാസ്‌ക് മാറ്റണമെന്നാണ് സംസ്ഥാന പൊലീസ് ഉത്തരവിട്ടിരിക്കുന്നത്. വരുന്ന ഉപഭോക്താക്കളുടെ മുഖം സിസിടിവിയിൽ പതിയാനാണ് ഇത്.
മോഷ്ടാക്കളെത്തി മോഷണം നടത്തിയാൽ പിടികൂടാനാണ് ഇത്തരത്തിലൊരു നിയമം. എല്ലാവരും മാസ്‌ക് ധരിക്കുന്നതുകൊണ്ട് സിസിടിവിയിൽ മുഖം പതിയില്ല. എന്നാൽ പുതിയ നിയമപ്രകാരം മാസ് മാറ്റ് സിസിടിവിയിൽ മുഖം പതിയുന്നതോടെ മോഷ്ടാക്കളെ പിടികൂടാൻ സാധിക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ കൈലാഷ് മക്വാന പറഞ്ഞു.
Read Also : കൊറോണ വൈറസിനെ നശിപ്പിക്കുന്ന മാസ്‌ക് നിർമിക്കാൻ ഒരുങ്ങി ഗവേഷകർ
എല്ലാ സ്ഥാപനങ്ങളും ഗുണനിലവാരമുള്ള സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥരോട് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.
Story Highlights- Madhya Pradesh introduces no mask rule
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here