Advertisement

കൊവിഡ് സബ്സ്റ്റിറ്റ്യൂട്ട്, പന്ത് മിനുക്കാൻ തുപ്പൽ ഉപയോഗിച്ചാൽ പിഴ; നിയമങ്ങൾക്ക് ഐസിസിയുടെ അംഗീകാരം

June 10, 2020
Google News 1 minute Read
new cricket regulations icc

കൊവിഡ് കാലത്തിനു ശേഷമുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഏർപ്പെടുത്തേണ്ട പരിഷ്കാരങ്ങൾ അംഗീകരിച്ച് ഐസിസി. അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മറ്റി പാനൽ മുന്നോട്ടുവച്ച പരിഷ്കാരങ്ങളാണ് ഐസിസി അംഗീകരിച്ചത്. കൊവിഡ് സബ്സ്റ്റിറ്റ്യൂട്ട്, പന്ത് മിനുക്കാൻ തുപ്പൽ വിലക്ക് തുടങ്ങി കുറേയേറെ പരിഷ്കാരങ്ങളാണ് ഐസിസി ഏർപ്പെടുത്തിയത്. അടുത്ത ഒരുവര്‍ഷത്തേക്കായിരിക്കും ഈ മാറ്റം.

പന്തിനു തിളക്കം കൂട്ടാൻ തുപ്പൽ പുരട്ടുന്നത് ആദ്യത്തെ ചില മത്സരങ്ങളിൽ കർശനമാവില്ല. പന്തില്‍ തുപ്പല്‍ പുരട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അമ്പയര്‍മാര്‍ പന്ത് വാങ്ങി വൃത്തിയാക്കിയശേഷമെ കളി തുടരാന്‍ അനുവദിക്കൂ. ടീമിന് ഇത്തരത്തിൽ രണ്ട് തവണ താക്കീത് നൽകും. ഇതിനു ശേഷം സമാന തെറ്റ് ആവർത്തിച്ചാൽ എതിർ ടീമിന് അഞ്ച് റൺസ് പെനൽട്ടിയായി നൽകും. ടെസ്റ്റ് മത്സരങ്ങളിൽ നിക്ഷ്പക്ഷ അമ്പയർമാർ വേണമെന്നാണ് ചട്ടം. പക്ഷേ, പല രാജ്യങ്ങളിലും യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ പ്രാദേശിക അമ്പയര്‍മാരെയും മാച്ച് ഒഫീഷ്യല്‍സിനെയും മത്സരം നിയന്ത്രിക്കാനായി നിയോഗിക്കാം. മത്സരത്തിനിടെ ഏതെങ്കിലും കളിക്കാരൻ കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ഇയാൾക്ക് പകരം മറ്റൊരു കളിക്കാരനെ ഇറക്കാൻ അനുവദിക്കും.

Read Also: പന്തിന് തിളക്കം കൂട്ടാൻ ഉമിനീര് പാടില്ല; വിയർപ്പ് ഉപയോഗിക്കാം: നിർദ്ദേശങ്ങളുമായി ഐസിസി നിയമിച്ച പാനൽ

ടെസ്റ്റ് ജഴ്സിയിൽ നെഞ്ചിന്റെ ഭാഗത്ത് 32 ചതുരശ്ര ഇഞ്ച് വലിപ്പത്തില്‍ ഒരു ലോഗോ കൂടി കളിക്കാർക്ക് പ്രദർശിപ്പിക്കാം. നേരത്തെ, ടെസ്റ്റില്‍ ജേഴ്‌സിയിലെ നെഞ്ചിന്റെ ഭാഗത്ത് ലോഗോ പ്രദര്‍ശിപ്പിക്കാൻ അനുവാദമുണ്ടായിരുന്നില്ല. മൂന്ന് ലോഗോകൾ മാത്രമാണ് ടെസ്റ്റ് ജഴ്സിയിൽ പ്രദർശിപ്പിക്കാമായിരുന്നത്.

ഡിആർഎസിന് കൂടുതൽ അവസരങ്ങൾ നൽകും. പരിചയ സമ്പന്നരായ അമ്പയർമാരുടെ അഭാവത്തിൽ പുതുമുഖങ്ങളായ അമ്പയര്‍മാര്‍ മത്സരം നിയന്ത്രിക്കേണ്ട സാഹചര്യമുള്ളതിനാലാണ് ഡിആർഎസിന് കൂടുതൽ അവസരങ്ങൾ ലഭിക്കുക. ടെസ്റ്റില്‍ ഓരോ ടീമിനും ഇനി മൂന്ന് ഡിആര്‍എസ് അവസരങ്ങളും ഏകദിനത്തില്‍ രണ്ട് ഡിആര്‍എസ് അവസരങ്ങളും നല്‍കും.

Story Highlights: new guidelines by icc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here