മാഹിയിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

one more confirmed covid mahe taking confirmed cases number 7

മാഹിയിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. പള്ളൂർ സ്വദേശിയായ ഇരുപത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 3ന് ദുബൈയിൽ നിന്ന് നാട്ടിലെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മാഹിയിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാഹിയിൽ തിടർച്ചയായി രോഗം സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പള്ളൂർ സ്വദേശിയായ 46 കാരന് രോഗം സ്ഥരീകരിച്ചിരുന്നു. അബുദാബിയിൽ നിന്നുവന്ന ഇടയിൽപ്പീടിക സ്വദേശിയായ 59കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നത്തെ കേസോടുകൂടി മാഹിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി.

അതേസമയം, പുതുച്ചേരിയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറായി. 36 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top